ചെറുപ്പത്തില്‍ തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനാര്‍ക്കലി മരക്കാര്‍. ജോഷ് ടോക്‌സ് എന്ന പരിപാടിയിലായിരുന്നു അനാര്‍ക്കലി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
‘ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരാളില്‍ നിന്നും ഒരു മോശം പെരുമാറ്റം നേരിട്ടത്. ഒരു കടയില്‍ പോകുമ്പോഴായിരുന്നു സംഭവം. ഒരു മനുഷ്യന്‍ ചോക്ലേറ്റ് തന്നു ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും അയാള്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ അത് എന്താണെന്ന് അറിയില്ലെങ്കില്‍ കൂടി അയാളുടെ പിടിയില്‍ നിന്നും ഓടി മാറി രക്ഷപെടുകയായിരുന്നു. വീട്ടില്‍ ചെന്ന് പറയാന്‍ പേടി ഉണ്ടായിരുന്നു. എങ്കിലും അമ്മയോട് പറഞ്ഞു, അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ നീ തനിയെ ഡീല്‍ ചെയ്യണം എന്നാണ് അമ്മ പറഞ്ഞത്. അവിടുന്നിങ്ങോട്ടു എന്റെ കാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണ് ഡീല്‍ ചെയ്തിട്ടുള്ളത്.’ അനാര്‍ക്കലി പറയുന്നു.
തനിക്ക് പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും ഇഷ്ടമായിരുന്നെങ്കിലും അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ലെന്നും അനാര്‍ക്കലി പറയുന്നു. അതില്‍ വല്ലാത്ത സങ്കടവുമുണ്ടായിരുന്നു. താന്‍ ടോം ബോയ് ആയി നടക്കുന്ന ഒരു കുട്ടിയായിരുന്നു, ഒട്ടും സുന്ദരി ആയിരുന്നില്ല. അതു കൊണ്ടാവാം തന്നെ ഒന്നിനും പരിഗണിക്കാതിരുന്നതെന്നും അനാര്‍ക്കലി പറയുന്നു.
സ്‌കൂളില്‍ നിന്നും കിട്ടിയ അവഗണന തന്നെ വളരെ മോശമായി ബാധിച്ചിരുന്നു. പടം വരക്കാനും പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും അറിയാമെങ്കിലും അതൊന്നും മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തത് ഇതേ കാരണത്താലാണ്. എന്നാല്‍ താന്‍ ഇന്ന് നില്‍ക്കുന്ന പൊസിഷന്‍ തനിക്ക് വളരെ ആത്മവിശ്വാസം തരുന്നു എന്നും അന്ന് സ്‌കൂളില്‍ ഉണ്ടായിരുന്നവര്‍ ഒരിക്കലും താന്‍ ഈ നിലയില്‍ എത്തിച്ചേരുമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും അനാര്‍ക്കലി പറയുന്നു.
നേരത്തേ കാളി എന്ന ഹിന്ദു ദൈവത്തെ ആധാരമാക്കി അനാര്‍ക്കലി ഒരു ഫോട്ടോഷൂട്ട് ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മഹാദേവന്‍ തമ്പി എന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു ആ ഫോട്ടോഷൂട്ട് ചെയ്തത്.
സുഹൃത്തായ മഹാദേവന്‍ തമ്പിയോട് നോ പറയാന്‍ പറ്റാതെ ചെയ്ത ഒരു ഫോട്ടോഷൂട്ട് ആയിരുന്നു അത്. തന്റെ ചില സുഹൃത്തുക്കള്‍, ചില ദളിത് ആക്ടിവിസ്റ്റുകള്‍ ഒക്കെ വിളിച്ചു അനാര്‍ക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് പറഞ്ഞു. ഇതിനെതിരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഒരു മതവിഭാഗവും തനിക്കെതിരെ നീങ്ങിരുന്നു. തന്റെ അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു. പിന്നീട് ഒരു മാപ്പ് എഴുതി ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഈ സംഭവം കുറച്ചു നാള്‍ വല്ലാതെ അലട്ടിയിരുന്നെന്നും പിന്നീട് അതില്‍ നിന്നും കരകയറിയെന്നും താരം പറയുന്നു.
നമ്മെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ജീവിതം നശിപ്പിക്കാന്‍ സമ്മതിക്കാതിരിക്കുക. അങ്ങനെയുള്ള സംഭവങ്ങള്‍ മറക്കാനും അവഗണിക്കാനും പഠിച്ചാലേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയൂ എന്നും അനാര്‍ക്കലി പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…