മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജന്. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷന്‍ നേടിയ തണ്ണീര്‍മത്തന്‍ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാന്‍ അനശ്വരക്ക് സാധിച്ചു. ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂര്‍വ്വം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അനശ്വര പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. സാരിയില്‍ ഏറെ മനോഹാരിയായി കാണപ്പെടുന്ന നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് വരുണ്‍ അടുത്തിലയാണ്. ‘ആ നീര്‍മാതളം ഇപ്പോഴും പൂക്കാറുണ്ട്. പക്ഷെ, അത്രമേല്‍ പ്രണയാര്‍ദ്രമായി മാറിയിട്ടില്ല പിന്നെയൊരിക്കലും ??’ എന്ന ക്യാപ്ഷനോട് കൂടിയാണ് അനശ്വര ചിത്രം പങ്ക് വെച്ചിരിക്കുന്നത്.