ഉദാഹരണം സുജാത എന്ന ചിത്രത്തിൽ നടി മഞ്ജു വാര്യരുടെ മകളായി എത്തി മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര രാജൻ. ‘സൂപ്പർ ശരണ്യ’ ആണ് അനശ്വരയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സമക്ഷം, തണ്ണീർമത്തൻ ദിനങ്ങൾ എന്നിവയും അനശ്വര അഭിനയിച്ച ചിത്രങ്ങളാണ്. അമ്പത് കോടിയിലേറെ കളക്ഷൻ നേടിയ സിനിമ ആയിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. സിനിമയ്ക്ക് ഒപ്പം തന്നെ സോഷ്യൽമീഡിയയിലും സജീവമാണ് താരം.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് അനശ്വരയുടെ ഒരു നൃത്തച്ചുവടാണ്. മേക്കപ്പ് ബോയിക്ക് ഒപ്പമാണ് ട്രെൻഡിങ്ങ് പാട്ടിന് അനശ്വര ചുവടു വെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റും ഷെയറുമായി എത്തിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. മുട്ടൊപ്പം വരെയുള്ള ഉടുപ്പും ബൂട്സുമാണ് അനശ്വരയുടെ വേഷം. വളരെ രസരകരമായാണ് ഈ ട്രെൻഡിങ്ങ് വീഡിയോ താരം ചെയ്തിരിക്കുന്നത്.
അഭിനയലോകത്ത് എത്തി ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനശ്വരയ്ക്ക് നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. വാങ്ക് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം അനശ്വര ആയിരുന്നു. ഇതിലെ വേഷം ഒരുപാട് വിമർശനങ്ങൾക്ക് വിധേയമായിരുന്നു. തൃഷ പ്രധാനവേഷത്തിൽ എത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാൻ പോവുകയാണ്. ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.