ഗംഭീര അഭിപ്രായം നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം പേരൻപിലെ ‘അൻപേ അൻപിൻ’ എന്ന മനോഹരഗാനം പുറത്തിറങ്ങി. യുവാൻ ശങ്കർ രാജ ഈണമിട്ട് കാർത്തിക് ആലപിച്ച ഈ ഗാനത്തിന്റെ റിലീസിനായി പ്രേക്ഷകർ ഏറെ കാത്തിരുന്നതാണ്. മമ്മൂട്ടിയുടെ പകരം വെക്കാനില്ലാത്ത പല അഭിനയ മുഹൂർത്തങ്ങളും ഗാനത്തിലൂടെ കടന്നു പോകുന്നുണ്ട്.
തമിഴിലെ നവ തലമുറ സംവിധായകരിൽ പ്രധാനിയും ദേശീയ പുരസ്കാര ജേതാവുമായ റാമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. തെന്നിന്ത്യൻ താരസുന്ദരി അഞ്ജലിയാണ് നായിക. പ്രശസ്ത ട്രാൻസ്ജൻഡർ മോഡൽ അഞ്ജലി അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകളും തമ്മിലുള്ള ഇഷ്ടത്തിന്റെയും അതുമായി ബന്ധപ്പെടുന്ന സംഭവവികാസങ്ങളുടെയും ചിത്രം. അമുദൻ എന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്.