മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്പ് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. റാം സംവിധാനം ചെയ്ത സിനിമയ്ക്ക് തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണം ലഭിച്ചിരുന്നു. അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ മമ്മൂക്ക മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്.
റാം സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. യുവന് ശങ്കര്‍ രാജയുടേതാണ് സംഗീതം. ചിത്രത്തിലെ അന്പേ അന്പിന് എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.