പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതും സോഷ്യൽ മീഡിയയിൽ സജീവവുമായ അവതാരകൻമാരിൽ ഒരാളാണ് ജീവ ജോസഫ്. സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ ശ്രദ്ധേയമാക്കിയത്. സരിഗമപ എന്ന പരിപാടിയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ജീവ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അടുത്തിടെ തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം ജീവ തുറന്നു പറഞ്ഞിരുന്നു. ഭാര്യ അപർണയോടൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലതും പങ്കുവെച്ചിരുന്നു ജീവ.
ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരു കിച്ചൻ ഷൂട്ടെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജിക്സൺ ഫ്രാൻസിസാണ്. ജീവയുടെയും അപർണയുടെയും അഞ്ചാം വിവാഹ വാർഷിക ഫോട്ടോഷൂട്ട് സീരീസിലെ പുതിയ ഫോട്ടോസാണിവ.