ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്റ്റാർമാജിക് അവതാരകയായ ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ജീവിതത്തിലെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. യുട്യൂബ് ചാനലിലും സജീവമാണ് താരം. ഇപ്പോൾ ഇതാ പുതിയ ഒരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ഇത്തവണ ബി എം ഡബ്ല്യു സ്വന്തമാക്കിയതിന്റെ സന്തോഷമാണ് ലക്ഷ്മി പങ്കുവെക്കുന്നത്. ഒരു ചെറിയ കുറിപ്പോടു കൂടിയാണ് ബി എം ഡബ്ല്യു സ്വന്തമാക്കിയതിന്റെ ചിത്രങ്ങൾ ലക്ഷ്മി നക്ഷത്ര പങ്കുവെച്ചിരിക്കുന്നത്.
സോഷ്യൽമീഡിയയിൽ ലക്ഷ്മി നക്ഷത്ര പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘ചില കാര്യങ്ങൾക്ക് സമയമെടുക്കും. എന്നാൽ അത് ജീവിതത്തിൽ അർത്ഥപൂർണമായി തീരുന്നു. നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ കൺമുന്നിൽ തന്നെ നിറവേറുമ്പോൾ. നിങ്ങൾക്ക് ധൈര്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ഒന്നിനും കഴിയില്ല. സ്വപ്നം കാണാൻ കരുത്തുള്ള എല്ലാവർക്കും ഇതാ, സ്വപ്നത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്ന എല്ലാവർക്കുമിതാ.. ഞാൻ കുട്ടിയായിരുന്നപ്പോൾ ഒരു സിനിമയിലാണ് എനിക്ക് പ്രിയപ്പെട്ട കറുത്ത ബി എം ഡബ്ല്യു കണ്ടത്. ഞാൻ വലുതാകുമ്പോൾ അത്തരത്തിൽ ഒന്ന് സ്വന്തമാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ വലുതായി, അപ്പോഴും എന്റെ ഹൃദയത്തിൽ ആ ആഗ്രഹം ഉണ്ടായിരുന്നു. സമയം പറന്നു, സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്ക് ഞാൻ നീങ്ങി, ആളുകളിൽ നിന്ന് ആളുകളിലേക്ക്, സ്ഥലങ്ങളിൽ നിന്ന് സ്ഥലങ്ങളിലേക്ക്. അപ്പോഴും എന്റെ മനസിൽ സ്വപ്നം മാറാതെ നിന്നു. പക്ഷേ, ഞാൻ പഠിച്ചത് എന്താണെന്ന് വെച്ചാൽ നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് നിങ്ങളുടെ സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ കഴിയും. എന്റെ കണ്ണുകൾക്ക് മുമ്പിൽ, എന്റെ സ്വപ്നം സഫലമായി. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ’ – കാർബൺ ബ്ലാക്ക് ബി എം ഡബ്ല്യൂ, ബി എം ഡബ്ല്യൂ, എന്നീ ഹാഷ് ടാഗുകൾക്ക് ഒപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
സ്വപ്നം കണ്ട കാർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി ഇപ്പോൾ. ബി എം ഡബ്ല്യു 3 സീരീസ് 330 ഐ ആം സ്പോർട്ടാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 51 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ കാറിന്റെ വില. റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായാണ് ലക്ഷ്മി തന്റെ കരിയർ ആരംഭിച്ചത്. പിന്നീടാണ് ടെലിവിഷൻ അവതാരകയായി മാറിയത്. തമാശ നിറഞ്ഞ അവതരണവും നിറഞ്ഞ ചിരിയുമാണ് ലക്ഷ്മിക്ക് വളരെ പെട്ടെന്ന് ആരാധകരെ നേടി കൊടുത്തത്.