അവതാരകയായി മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സ്വന്തമായി യുട്യൂബ് ചാനൽ ഉള്ള താരം തന്റെ വ്യക്തിപരമായ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സെറ്റും മുണ്ടും ഉടുത്തുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകർ ഇരു കൈയും നീട്ടിയാണ് ചിത്രങ്ങൾ സ്വീകരിച്ചത്.
ഏതു വസ്ത്രവും നന്നായി ഇണങ്ങുന്ന ഒരു വ്യക്തി കൂടിയാണ് ലക്ഷ്മി നക്ഷത്ര. നാടൻ വസ്ത്രങ്ങളായാലും മോഡേൺ വസ്ത്രങ്ങളായാലും ലക്ഷ്മി നക്ഷത്ര സുന്ദരിയാണ്. ഏറ്റവുമൊടുവിൽ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സെറ്റും മുണ്ടും ഉടുത്തുള്ള ഈ ഫോട്ടോയിൽ ലക്ഷ്മിയെ കാണാൻ പ്രത്യേക ഭംഗിയാണ് ഇപ്പോഴുള്ളത്.
‘നാടൻ വഴിയിലൂടെയാണ് നടന്നുവരുന്ന രീതിയിലുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ‘ഈ വഴിയിലൂടെ നടക്കുമ്പോഴുള്ള എന്റെ പുഞ്ചിരി എനിക്ക് എന്നും പ്രത്യേകതയുള്ളതാണ്. അത് എനിക്ക് എന്നും സന്തോഷം പ്രദാനം ചെയ്യുന്നു’ – എന്ന അടിക്കുറിപ്പോടെയാണ് ലക്ഷ്മി നക്ഷത്ര ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ലിബ്സ് അലോണ്‍സോ ആണ് ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്.
View this post on Instagram