കെജിഎഫ് ചാപ്റ്റര്‍ 2 പ്രമോഷനുമായി ബന്ധപ്പെട്ട് സൂപ്പര്‍ താരം യാഷ് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. ഇതിനിടെ നടന് പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്റ്റേജില്‍ ഇരുന്ന ശ്രീനിധി ഷെട്ടിയെ വകവയ്ക്കാതെ യാഷിനെ പരിഗണിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള വിമര്‍ശനം. എന്നാല്‍ സത്യം മറ്റൊന്നാണ്. ഷോയുടെ അവതാരകനായിരുന്ന രാജേഷ് കേശവ് ഇക്കാര്യം വിശദീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അത്തരത്തിലൊരു വാര്‍ത്ത കണ്ടപ്പോള്‍ ഞെട്ടിയെന്ന് രാജേഷ് കേശവ് പറയുന്നു. സുപ്രിയ മാം ആദ്യമേ കെജിഎഫ് ടീമിനെ കാണ്ടിരുന്നു. ശ്രീനിധി ഷെട്ടി ഉള്‍പ്പെടെയുള്ളവരോട് സംസാരിക്കുകയും ചെയ്തിരുന്നു. യാഷ് എത്തുമ്പോള്‍ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി മനസിലാക്കി സംഘാടകര്‍ പ്രത്യേകം സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. സുപ്രിയ മാം യാഷിനെ കാണുന്നത് സ്റ്റേജില്‍വച്ചാണ്. അതുകൊണ്ടാണ് ആ സമയം അവര്‍ സംസാരിച്ചത്. പ്രോഗ്രാമിന്റെ വിഡിയോ ഓര്‍ഡറില്‍ കാണുകയാണെങ്കില്‍ അക്കാര്യം മനസിലാകുമെന്നും രാജേഷ് കേശവ് പറഞ്ഞു.
സ്റ്റേജില്‍ നടന്ന കാര്യങ്ങള്‍ മാത്രമാണ് ചിലര്‍ ചര്‍ച്ചയാക്കിയത്. എന്നാല്‍ അതിന് മുന്‍പ് പലകുറി ചര്‍ച്ചകളും ബിസിനസ് മീറ്റിംഗുകളും നടന്നു കഴിഞ്ഞിരുന്നു. ആ പ്രോഗ്രാം രണ്ട് തവണ ഹോസ്റ്റ് ചെയ്തതുകൊണ്ട് സിനിമയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് മനസിലായി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റാണെന്നും രാജേഷ് കേശവ് കൂട്ടിച്ചേര്‍ത്തു.