അവതാരക എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ഒറ്റ പേര് മാത്രമേ ഓടി വരികയുള്ളൂ, രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോ തുടങ്ങിയപ്പോൾ മലയാളികൾ കണ്ടു പരിചയിച്ച് തുടങ്ങിയ മുഖമായിരുന്നു രഞ്ജിനിയുടേത്. ഒന്നര പതിറ്റാണ്ട് കാലത്തിന് മുകളിലായി അവതാരകയായി രഞ്ജിനി തുടരുന്നു. ആരൊക്കെ അവതാരകരായി വന്നാലും രഞ്ജിനിയെ മറി കടക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ആ തട്ട് താണ് തന്നെ ഇരുന്നു.
അതേസമയം, ജീവിതത്തിൽ ഒരു പുതിയ വർഷത്തിലേക്ക് കൂടി ചുവടി വെച്ചിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. നാൽപതുകളിലേക്ക് കടന്നിരിക്കുകയാണ് താരം. കുടുംബത്തിന് ഒപ്പമാണ് ഇത്തവണ രഞ്ജിനി പിറന്നാൾ ആഘോഷിച്ചത്. അമ്മയ്ക്കും സഹോദരനും ഒപ്പമായിരുന്നു പിറന്നാൾ ആഘോഷം. അമ്മ സുജാതയ്ക്കും സഹോദരൻ ശ്രീപ്രിയനും ഒപ്പം കേക്ക് മുറിച്ച് രഞ്ജിനി പിറന്നാൾ ആഘോഷിച്ചു.
നാൽപതുകളിലേക്ക് കടന്ന നോട്ടി ഗേളിന് ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും സോഷ്യൽ മീഡിയയിൽ സന്ദേശങ്ങളും പോസ്റ്റുകളും പങ്കുവെച്ചു. 40 പ്ലസിലും നോട്ടി ആയിരിക്കൂ എന്ന വളരെ രസകരമായ ഒരു കമന്റ് ആയിരുന്നു പിറന്നാൾ ആശംസ നേർന്ന് നടി ശ്വേത മേനോൻ കുറിച്ചത്. അവതാരക എന്ന നിലയിൽ മാത്രമല്ല അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് താരം.
View this post on Instagram