ടോവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് ടു .ദേശീയ അവാർഡ് ജേതാവായ സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സലിം അഹമ്മദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് .മധു അമ്പാട്ട് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ സംഗീത സംവിധായകനാകുന്ന ഈ ചിത്രത്തിന് ശബ്ദമിശ്രണം ഒരുക്കുന്നത് ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടിയാണ്.ചിത്രം ജൂൺ 21ന് തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ട്രയ്ലർ കാണാം