ബോൾഡായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആൻഡ്രിയ ജെറമിയ. അന്നയും റസൂലും, ലോഹം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് ഈ നടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുന്നത് ആൻഡ്രിയയുടെ ടോപ്ലെസ് ഫോട്ടോയാണ്. ‘ജസ്റ്റ് ഫോർ വുമൺ [JFW]’ മാഗസിന്റെ കലണ്ടർ ഷൂട്ടിന് വേണ്ടിയാണ് ആൻഡ്രിയ ടോപ്ലെസ് ആയത്. നടിയുടെ ഫോട്ടോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് നടി ഫോട്ടോ പങ്ക് വെച്ചിരിക്കുന്നത്.