ബോൾഡായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആൻഡ്രിയ ജെറമിയ. അന്നയും റസൂലും, ലോഹം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് ഈ നടി. വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങളും സ്ക്രിപ്റ്റും തിരഞ്ഞെടുക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ആൻഡ്രിയ അതിലെല്ലാം തന്നെ വ്യത്യസ്ഥത കൊണ്ടുവരുവാനും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ ഒരു മത്സ്യകന്യകയായിട്ടാണ് താരമെത്തുന്നത്. ദിനേശ് സെൽവരാജാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
ആൻഡ്രിയ ഒരു മത്സ്യകന്യകയായി എത്തുന്ന ഈ ചിത്രം ഇന്ത്യയിലെ തന്നെ ഈ ഗണത്തിലുള്ള ആദ്യചിത്രമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. സുനൈന, ബിന്ദുമതി, മുനിഷ്കാന്ത് എന്നിവരെ കൂടാതെ അൻപതോളം ബാലതാരങ്ങളും ഈ ഫാന്റസി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ട് ചെന്നൈയിൽ പുരോഗമിക്കുകയാണ്. അൻപത് ലക്ഷത്തിന്റെ പടുകൂറ്റൻ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ബാലസുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് ക്രൗഫോർഡാണ്.
When dreams turn into reality! #IndiasFirstMermaidMovie based on soul-stirring fantasy.
Presenting #ProductionNo1,
Produced by @Focus_films1
Starring @andrea_jeremiah
Directed by @din_selvaraj
Shoot in progress!#Balasubramaniem@TheSunainaa @AMunishkanth @johnsoncinepro pic.twitter.com/DGBs8U4aQ0— Ramesh Bala (@rameshlaus) January 7, 2022
പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും പ്രശസ്ഥയാണ്. ഗിരീഷ് കർണാടിന്റെ “നാഗംദള” എന്ന നാടകത്തിലൂടെയാണ് നാടകാഭിനയ രംഗത്തേക്ക് വന്നത്. ഗൗതം മേനോന്റെ “വേട്ടയാട് വിളയാട്” എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിച്ചതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ “പച്ചൈക്കിളി മുത്തുച്ചരം” എന്ന സിനിമയിൽ അഭിനയിച്ചു. ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ് ജി.വി. പ്രകാശ് കുമാർ തുടങ്ങിയ നിരവധി സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
സ്വന്തമായി ഗാനങ്ങൾ രചിക്കാനും മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള അസാമാന്യ കഴിവും ആൻഡ്രിയക്കുണ്ട്, ചെയ്തിട്ടുമുണ്ട്. “തരമണി” എന്ന സിനിമയുടെ പ്രോമോയായി ആൻഡ്രിയ എഴുതുകയും കമ്പോസ് ചെയ്യുകയും പാടുകയും ചെയ്ത ഒരു ഗാനമാണ് “സോൾ ഓഫ് തരമണി”. നിരവധി മ്യൂസിക് ആൽബം ഗാനങ്ങളും, 250തിലധികം സ്വന്തം സിനിമാ ഗാനങ്ങളും ആൻഡ്രിയയുടേതായിട്ടുണ്ട്. മികച്ചൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കൂടിയുമാണ് ആൻഡ്രിയ.