പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവം സമ്മാനിച്ച് വിജയകരമായി പ്രദർശനം തുടരുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ പുതിയ പ്രോമോ വീഡിയോ പുറത്തിറങ്ങി. യന്ത്രങ്ങൾക്കും ജാതി കൽപ്പിക്കപ്പെടുന്ന ഈ കാലത്ത് പ്രേക്ഷകർ നിറഞ്ഞ കൈയ്യടികൾ കൊണ്ട് സ്വീകരിച്ച അമ്പലത്തിലെ രംഗമാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വാർദ്ധക്യത്തിൽ ഒറ്റക്കായ ഭാസ്കര പൊതുവാളിന് കൂട്ടായെത്തുന്ന റോബോട്ടിന്റെ കഥയാണ് അവതരിപ്പിക്കുന്നത്.സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും ഒന്നിച്ച ചിത്രത്തിന് പ്രേക്ഷകരും മികച്ച അഭിപ്രായമാണ് നൽകിയിട്ടുള്ളത്. സൈജു കുറുപ്പും പൊട്ടിചിരിപ്പിച്ച് ഉടനീളമുണ്ട്.