സുരാജ് വെഞ്ഞാറമൂടിനെയും സൗബിന് ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25’ എന്ന ചിത്രം തമിഴിലേക്ക്. തമിഴ് റീമേക്കായ ‘ഗൂഗിള്‍ കുട്ടപ്പനിൽ മലയാളത്തില്‍ സുരാജ് അവതരിപ്പിച്ച അച്ഛന് കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് സംവിധായകനും നടനുമായ കെ.എസ് രവി കുമാറാണ്. ഒരു ദശാബ്ദത്തിലേറെയായി രവി കുമാറിന്റെ സംവിധാന സഹായികളായി പ്രവര്‍ത്തിച്ച ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണവും വി കുമാര്‍ തന്നെയാണ്. തമിഴ് ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ സൗബിന് അവതരിപ്പിച്ച കഥാപാത്രത്തെയാണ് തര്ഷാന് അവതരിപ്പിക്കുന്നത്. യോഗി ബാബുവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ‘ഗൂഗിള്‍ കുട്ടപ്പന്റെ’ പൂജ ചടങ്ങുകളും കഴിഞ്ഞു. ഫെബ്രുവരി 15 മുതല്‍ തെങ്കാശി, കുത്രാലം എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. ഏപ്രിലില്‍ വിദേശത്ത് പത്തു ദിവസത്തെ ഷൂട്ടിംഗും നടക്കും. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ നടന് സൂരജ് ആണ് റോബോട്ടായി അഭിനയിച്ചത്. സൈജു കുറുപ്പും മാല പാര്‍വതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. കെന്റി സിര്‍ദോ എന്ന അരുണാചല്‍ സ്വദേശിനിയാണ് നായികയായി എത്തിയത്.