Categories: MalayalamNews

ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന് രസകരമായ സ്പൂഫുമായി സ്‌കൂൾ വിദ്യാർത്ഥികൾ; വീഡിയോ

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന് രസകരമായ സ്പൂഫുമായി സ്‌കൂൾ വിദ്യാർത്ഥികൾ. സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും ഒന്നിച്ച ചിത്രത്തിന് സ്പൂഫ് തയ്യാറാക്കിയിരിക്കുന്നത് കൊല്ലം പള്ളിമണിലെ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളാണ്. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം വാർദ്ധക്യത്തിൽ ഒറ്റക്കായ ഭാസ്‌കര പൊതുവാളിന് കൂട്ടായെത്തുന്ന റോബോട്ടിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. സാധാരണക്കാരന്റെ ജീവിതത്തെ ശാസ്‌ത്രത്തിന്റെ വളർച്ചയോട് കൂട്ടിച്ചേർത്ത് സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞിരിക്കുകയാണ് ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ എന്ന ചിത്രം. ചിരിപ്പിക്കുന്ന ഈ റോബോട്ട് ചിന്തിക്കാനും ഏറെ നൽകുന്നുണ്ട്.

ദേശീയ അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമൂടും സംസ്ഥാന അവാർഡ് ജേതാവ് സൗബിൻ ഷാഹിറും മത്സരിച്ചഭിനയിക്കുമ്പോൾ പ്രേക്ഷകമനസ്സുകളുടെ അവാർഡ് നേടി കുഞ്ഞപ്പനും കട്ടക്ക് കൂടെ നിൽക്കുന്നുണ്ട്. സ്വാഭാവിക നർമത്തിൽ ഊന്നിയ നിരവധി രംഗങ്ങളിലൂടെ പ്രേക്ഷകരെ ചിത്രം പൊട്ടിച്ചിരിപ്പിക്കുമ്പോഴും ആക്ഷേപഹാസ്യത്തിന്റെ സാങ്കേതികതികവാർന്ന ഒരു വശം ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago