ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് അനിഖതമിഴിലാണ് അനിഖ ഇപ്പോൾ കൂടുതലായും തിളങ്ങി നിൽക്കുന്നത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന് സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്.
ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചു, അടുത്തിടെ മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി.അത് ക്ലിക്കായി. തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു.തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ അനിഖയ്ക്ക് സൗന്ദര്യം നിലനിർത്താനുള്ള ടിപ്സുകൾ പറഞ്ഞു കൊടുക്കുന്നത് താരത്തിന്റെ അമ്മയാണ്.
പ്രകൃതി ദത്ത സൗന്ദര്യ വസ്തുക്കളാണ് അനിഖ ഉപയോഗിക്കുന്നത്. മുഖം ക്ലെയ്ൻഡ് ചെയ്യാൻ പാൽ പുരട്ടും, ടാൻ മാറാൻ തൈരും മഞ്ഞളും കടലമാവും ചേർത്ത പായ്ക്കിടും, വീക്ക് എൻഡുകളിൽ ചാർക്കോൾ മാസ്ക്കോ തൈരോ ഫേസ് മാസ്ക് ആയി ഇടും. രാത്രി കാലങ്ങളിൽ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി സ്കിൻ കെയർ റൂട്ടീൻ ഉണ്ടെന്ന് താരം പറയുന്നു. പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.