വളരെ ചെറിയ പ്രായത്തിനുള്ളിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരെ സ്വന്തമാക്കിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ. ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ബിഗ് സ്ക്രീനിലേക്ക് അനിഖ എത്തിയത്. കഴിഞ്ഞ 11 വർഷങ്ങൾക്കിടയിൽ ബാലതാരമായി നിരവധി സിനിമകളിലാണ് അനിഖ അഭിനയിച്ചത്. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളിൽ അഭിനയിച്ചപ്പോൾ തമിഴിൽ അജിത്തിനൊപ്പവും രണ്ട് സിനിമകളിൽ വേഷമിട്ടു. അജിത്തിന് ഒപ്പം രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടതോടെ തമിഴിലും വലിയ ആരാധകവൃന്ദമാണ് അനിഖയ്ക്ക് ലഭിച്ചത്
സോഷ്യൽ മീഡിയയിൽ അനിഖ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. വസന്തത്തിന്റെ നിറമായ മഞ്ഞയുടുപ്പ് ധരിച്ചുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ഞൊടിയിടയിലാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്. മമ്മൂട്ടിക്കും നയൻതാരയ്ക്കും ഒപ്പം ഭാസ്കർ ദ റാസ്ക്കലിൽ അഭിനയിച്ച താരം മമ്മൂട്ടിയുടെ മകളായി ദ ഗ്രേറ്റ് ഫാദറിലും അഭിനയിച്ചു. മലയാളത്തിൽ ഫോർ ഫ്രണ്ട്സ്, ബാവൂട്ടിയുടെ നാമത്തിൽ, 5 സുന്ദരികൾ, നീലാകാശം, പചക്കടൽ, ചുവന്ന ഭൂമി, ഭാസ്കർ ദ റാസ്കൽ തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം അനിഖ അഭിനയിച്ചു കഴിഞ്ഞു. തമിഴിൽ യെന്നൈ അറിന്താൾ, നാനും റൗഡി താൻ, മിരുതൻ, വിശ്വാസം എന്നീ സിനിമകളിലാണ് അനിഖ പ്രത്യക്ഷപ്പെട്ടത്.
View this post on Instagram