മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള ബാലതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താരനായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്.
സാരിയിലാണ് താരത്തിന്റെ പുതിയ ഫോട്ടോസ്. മിരുത്തൻ, ഞാനും റൗഡി ധാൻ, എന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിൽ അഭിനയിച്ച് തമിഴ് പ്രേക്ഷകരെയും താരം കൈയിലെടുത്തിട്ടുണ്ട്. മലയാളത്തിൽ ജോണി ജോണി യെസ് പപ്പാ, ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.