യക്ഷി എന്ന് കേട്ടാൽ തന്നെ ഉള്ളിൽ ഒരു ഭയമാണ് എല്ലാവർക്കും. അത് ഇരുൾ നിറഞ്ഞ രാത്രിയിൽ ഏകാന്തമായ ഒരു വഴിയോരത്ത് വെച്ചാണ് കാണുന്നത് എങ്കിലോ? എപ്പോൾ ബോധം പോയിയെന്ന് ചോദിച്ചാൽ മതി. ഒരു വെള്ളത്തുണിയും രണ്ടു ഓലക്കീറും കൂടി അങ്ങ് എടുത്താൽ മതി. ഇനിയിപ്പോൾ ജീവനോടെ കിട്ടിയാലും അവനെ കൊണ്ട് നിന്ന് പേടിക്കാനല്ലാതെ വേറെ ഗുണമൊന്നുമില്ല.
പക്ഷേ മറ്റു ചില വിരുതന്മാരുണ്ട് യക്ഷിയെ പോലും വെറുതെ വിടാത്ത ചങ്ക്. മെൻഷൻ ചെയ്യാൻ പറഞ്ഞാൽ എല്ലാവർക്കും പറയുവാൻ ഒരുത്തന്റെ പേരുണ്ടാകും. അത്തരത്തിൽ രസകരമായ ഒരു ആശയമാണ് യക്ഷി എന്ന ഫോട്ടോ സ്റ്റോറിയിൽ ഫോട്ടോഗ്രാഫർ അനീഷ് ലാസർ അവതരിപ്പിച്ചിരിക്കുന്നത്. നീതു, നിതീഷ് എന്നിവരാണ് ഫോട്ടോ സ്റ്റോറിയിൽ മോഡലുകളായിരിക്കുന്നത്. മദ്യവും അകത്ത് കയറ്റി ഒരു പുകയുമെടുത്ത് അന്തിനേരത്ത് വിജനവഴിയിലൂടെ നടന്ന് വരുന്ന യുവാവിന്റെ മുന്നിലേക്ക് ഒരു യക്ഷി എത്തുന്നതോട് കൂടി നടക്കുന്ന സംഭവങ്ങളാണ് ഫോട്ടോസ്റ്റോറിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിരിച്ചു തള്ളുമ്പോഴും ആഴമേറിയ ഒരു സന്ദേശം ഈ ഫോട്ടോസിലൂടെ തരുന്നുണ്ട് എന്ന കാര്യം മറക്കരുത്. അധഃപതിച്ചു പോയ മനുഷ്യ മനസാക്ഷിയേയും പ്രവൃത്തികളേയും നിശിതമായി വിമർശിക്കുന്ന ഫോട്ടോസ് കൂടിയാണിത്.