ആട് പോലുള്ള മെഗാ മാസ്സ് ചിത്രങ്ങളും ആൻ മരിയ കലിപ്പിലാണ് പോലെയുള്ള പക്കാ ഫീൽ ഗുഡ് ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന്റെ ആദ്യ ത്രില്ലെർ സിനിമയാണ് അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബൻ നായകനാവുന്ന അഞ്ചാം പാതിരായുടെ ട്രെയ്ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാം ആണ് സംഗീതം .ജനുവരിയിൽ സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.