‘നേരം’ എന്ന സിനിമയിലൂടെയാണ് അഞ്ജു കുര്യന് അഭിനയരംഗത്തേക്കെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിനു സാധിച്ചു. ‘ഞാന്‍ പ്രകാശനി’ലെ ബര്‍ഗറുമായി എത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഒരു തുടക്കക്കാരിയെന്ന നിലയിലുള്ള പരിഭ്രമങ്ങളില്ലാതെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് അഭിനയിക്കാന്‍ അഞ്ജുവിന് കഴിഞ്ഞു. മോഡലിങ് രംഗത്തും സജീവമാണ് അഞ്ജു കുര്യന്. ഇപ്പോള്‍ അഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രങ്ങള്‍ ശ്രദ്ധേയമാകുകയാണ്. സാരിയിലാണ് ചിത്രങ്ങളില്‍ അഞ്ജു പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍ കാണാം.
‘ഓം ശാന്തി ഓശാന’, ‘കവി ഉദ്ദേശിച്ചത്’ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഉണ്ണിമുകുന്ദന് നായകനായ ‘മേപ്പടിയാന’ാണ് അഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ചെന്നൈയില്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്തുവരുന്ന അഞ്ജുകുര്യന്‍ കോട്ടയം സ്വദേശിയാണ്.