‘നേരം’ എന്ന സിനിമയിലൂടെയാണ് അഞ്ജു കുര്യന് അഭിനയരംഗത്തേക്കെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിനു സാധിച്ചു. ‘ഞാന്‍ പ്രകാശനി’ലെ ബര്‍ഗറുമായി എത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഒരു തുടക്കക്കാരിയെന്ന നിലയിലുള്ള പരിഭ്രമങ്ങളില്ലാതെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ അഞ്ജുവിന് കഴിഞ്ഞു.
മോഡലിങ് രംഗത്തും സജീവമാണ് അഞ്ജു കുര്യന്. മേപ്പടിയാന് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. മോഡലിങ് രംഗത്തും ഏറെ ശ്രദ്ധേയയാണ് അഞ്ജു. ഇന്‍സ്റ്റഗ്രാമില്‍ താരത്തിനു ഒരുപാട് ഫോളോവേഴ്സുമുണ്ട്. അഞ്ജുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.
വെങ്കട്ട് ബാലയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളെടുത്തത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.