മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്. നടനും നിര്‍മ്മാതാവുമായിരുന്ന അഗസ്റ്റിന്റെ മകളായ ആന്‍ ആദ്യമായി അഭിനയിക്കുന്നത് എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലാണ്. ആന്‍ 2014ല്‍ വിവാഹിതയായി. സിനിമാട്ടോഗ്രാഫര്‍ ജോമോന് ടി ജോണ്‍ ആയിരുന്നു ആന്‍ അഗസ്റ്റിന്റെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടെത്. വിവാഹത്തോടെ സിനിമയില്‍ സജീവമായിരുന്ന ആന്‍ അഗസ്റ്റിന് അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ വിവാഹമോചിതരായത്.
ഇപ്പോഴിതാ സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് ആന്‍. നടന് സത്യന്റെ ജീവ ചരിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആന്‍ ആണ് നായിക. നിര്‍മ്മാണ രംഗത്തേക്കും ആന്‍ കടക്കും എന്ന് അടുത്തിടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സൂചിപ്പിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെക്കാറുണ്ട്. ഇപ്പോള്‍ താരം ഇസ്റ്റഗ്രാമില്‍ പങ്കു വച്ച ചിത്രങ്ങള്‍ വൈറലാവുകയാണ്.”കെട്ടിയിരിക്കുന്നു … അഴിച്ചുവിടൂ … നേരെയാക്കണോ? ചിലപ്പോള്‍ അങ്ങനെ അല്ലായിരിക്കും. തീരുമാനമെടുക്കാന്‍ സഹായിക്കു ‘ ഇങ്ങനെയാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.