നീണ്ട ഇടവേളക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ വീണ്ടും അഭിനേതാവായി മടങ്ങിയെത്തുന്നു. ഇത്തവണ നിര്‍മ്മാതാവിന്റെ റോളില്‍ കൂടിയാണ് ആന്‍ അഗസ്റ്റിന്‍ എത്തുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന ആന്‍, ലാല്‍ ജോസ് ചിത്രം നീന, ബിജോയ് നമ്പ്യാരുടെ ആന്തോളജി സോളോ എന്നിവയിലൂടെ കേന്ദ്രകഥാപാത്രമായി തിരിച്ചു വരവ് നടത്തിയിരുന്നു.
പിന്നീട് അഭിനയത്തില്‍ നിന്ന് വിട്ട്, പരസ്യചിത്രങ്ങളുടെ നിര്‍മ്മാണവും കോര്‍പറേറ്റ് ഫിലിംസുകളുമായി മിരാമര്‍ ഫിലിംസ് എന്ന ബാനറിലൂടെ സജീവമായിരുന്നു. ദേശീയ തലത്തില്‍ പരസ്യചിത്രങ്ങളിലൂടെ സജീവമായിരുന്നു ഈ കമ്പനി. മീരാമാര്‍ ഫിലിംസ് എന്ന ബാനറിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന സിനിമകളുമെത്തുന്നത്.
താന്‍ ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകള്‍ വെയ്ക്കുന്നു. ഒരു നടി എന്ന നിലയിലുള്ള മടങ്ങി വരവു കൂടിയായിരിക്കുമെന്ന് ആന്‍ അഗസ്റ്റിന്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. 2010ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ അഭിനയരംഗത്തെത്തുന്നത്. ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ആനിന് ലഭിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…