രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ആൻ അഗസ്റ്റിൻ തിരിച്ചു വരുന്നു. ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടിൽ പിറക്കാൻ പോകുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ഇന്നലെ ജയസൂര്യ തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ഈ സൂചനകൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ പ്രധാനമായ ഒരു സിനിമയുടെ അന്നൗൺസ്മെന്റിനായി തിരുവനന്തപുരത്തേക്ക് പോകുന്നുവെന്ന തലകെട്ടോടുകൂടി താരം ആദ്യം വിജയ് ബാബുവിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. ഇതിനുശേഷം ഇവന്റിന് ഒരുങ്ങി എന്ന തലകെട്ടോടുകൂടി ആൻ അഗസ്റ്റിനൊപ്പം നിൽക്കുന്ന ചിത്രം വിജയ് ബാബുവും പങ്കുവെച്ചിരുന്നു.
ഇതോടെ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ആൻ വീണ്ടും തിരിച്ചെത്തുന്നുവെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. എന്നാൽ സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ജയസൂര്യ ആരാധകരുമായി പങ്കുവെച്ചിരുന്നില്ല. സിനിമയുടെ അന്നൗൺസ്മെന്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.