ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും മാറിനിൽക്കുന്ന നടി ആൻ അഗസ്റ്റിൻ വീണ്ടും പ്രേക്ഷകരുടെ മനം കവരുകയാണ്. ലാൽ ജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെ പ്രേക്ഷക മനസ്സിലേക്ക് നടന്നു കയറിയ ആൻ ഇപ്പോൾ മനോഹരമായ പോർട്രെയ്റ്റുകൾ നിറഞ്ഞ ഫോട്ടോഷൂട്ടുകളിലൂടെയാണ് പ്രേക്ഷക മനം കവരുന്നത്. പുതിയ ഏറെ സുന്ദരിയായി കാണപ്പെടുന്ന ആനിന്റെ ചിത്രങ്ങൾക്ക് മനോഹരമായ കമന്റുകളുമാണ് ലഭിക്കുന്നത്.