മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ, എൽസമ്മ എന്ന ആണ്കുട്ടിയിൽ കൂടി അരങ്ങേറ്റം കുറിച്ച താരം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. വിവാഹം കഴിഞ്ഞതോടെ താരം സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്, എങ്കിലും തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്തു നില്ക്കുന്ന താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെയാണ് ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്.
തന്റെ നായകൾക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്. നാല് നായകളുടെ ചിത്രമാണ് ആൻ പങ്ക് വെച്ചിരിക്കുന്നത്. മീര നന്ദൻ, പാർവതി നായർ, ശ്രിന്ദ, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരെല്ലാം ചിത്രത്തിൽ കമന്റ് ചെയ്തിട്ടുണ്ട്.