ചുരുങ്ങിയ കാലയളവുകൾക്കുള്ളിൽ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് അന്ന. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോ ഡി3യിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് അന്ന ആരാധകഹൃദയങ്ങൾ കവർന്നത്. ഇപ്പോൾ സ്റ്റാർ മാജിക്കിൽ സ്ഥിരം മുഖമായ അന്നക്ക് ആരാധകരുടെ എണ്ണം അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ഫോട്ടോകളും ഡാൻസ് വീഡിയോകളും ആരാധകർക്കായി സ്ഥിരം പങ്ക് വെക്കാറുണ്ട്. സായി കുമാർ – ബിന്ദു പണിക്കർ ദമ്പതികളുടെ മകളായ കല്യാണിക്കൊപ്പമുള്ള അന്നയുടെ ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ അന്ന പ്രസാദ് പങ്ക് വെച്ച നവരാത്രി സ്പെഷ്യൽ ഡാൻസ് വീഡിയോയാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. മുദ്ര ഡാൻസ് സ്റ്റുഡിയോയിൽ വെച്ച് ചിത്രീകരിച്ചിരിക്കുന്ന ഡാൻസ് പകർത്തിയിരിക്കുന്നത് അബിൻ ആൽബർട്ടാണ്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായത്.
View this post on Instagram