മലയാളം ഫിലിം ഇൻഡസ്ട്രി കണ്ടതില്‍ വച്ച് ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ദൃശ്യത്തിന്റെ ആദ്യ പതിപ്പ്, ചൈനീസ് ഭാഷയില്‍ ഉള്‍പ്പടെ ആറ് ഭാഷകളിലാണ് റീമേക്ക് ചെയ്തത്. സിനിമ കാണാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആഗസ്റ്റ് 2 എന്ന തിയ്യതി ജോര്ജ്ജുകുട്ടിയ്ക്കും കുടുംബത്തിനും എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികളുടെ ആഘോഷ ദിവസങ്ങളിലൊന്ന് തന്നെയാണ് ആഗസ്റ്റ് 2. ര്‍ജ്ജു കുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസം ഭാര്യയെയും മക്കളെയും മാത്രമല്ല, ആ കള്ളം പറഞ്ഞ് പ്രേക്ഷകരെയും ജോര്‍ജ്ജു കുട്ടി വിശ്വസിപ്പിയ്ക്കുകയായിരുന്നു. ജോര്‍ജ്ജു കുട്ടിയുടെ മൂത്ത മകള്‍ അഞ്ജുവായി അഭിനയിച്ച അൻസിബക്കും കരിയറിൽ ലഭിച്ച ഏറ്റവും വലിയ ബ്രേക്ക്ത്രൂ തന്നെയാണ് ദൃശ്യത്തിലെ കഥാപാത്രം.
മലയാളം ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ വിജയി ആയിരുന്ന അൻസിബയെ തമിഴ് സിനിമയാണു അഭിനേത്രി എന്ന നിലയിൽ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത “കൊഞ്ചം വെയിൽ കൊഞ്ചം മഴൈ” ആണ് അൻസിബയുടെ ആദ്യ സിനിമ. തുടർന്ന് മണിവണ്ണൻ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ “നാഗരാജ ചോളൻ എം എ, എം എൽ എ” തുടങ്ങി മൂന്നോളം തമിഴ് സിനിമകൾ ചെയ്ത അൻസിബ ജീത്തു ജോസഫ് സംവിധാനം ചെയ്ത “ദൃശ്യം” എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. ഗീതിക എന്നായിരുന്നു ആദ്യ സിനിമയിലെ പേര്. പിന്നീട് അൻസിബ എന്ന പേരിൽത്തന്നെ അഭിനയിച്ചു. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ഹസൻ, റസിയ എന്നിവരാണ് കോഴിക്കോട് സ്വദേശിനിയായ അൻസിബയുടെ മാതാപിതാക്കൾ. ആഷിക്, അസീബ്, അഫ്സല്, അഫ്സാന എന്നിങ്ങനെ നാലു സഹോദരങ്ങളും അൻസിബക്കുണ്ട്.
സ്ഥിരം ഫോട്ടോഷൂട്ടുകൾ ആരാധകരുമായി പങ്ക് വെക്കാറുള്ള അൻസിബയുടെ പുതിയൊരു ഫോട്ടോഷൂട്ടാണ് ആരാധക ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നത്. അതിരപ്പിള്ളിയുടെ വശ്യതയോടൊപ്പമാണ് അൻസിബയുടെ മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത്. ലിജോ പോളാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram