മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജൻ. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷൻ നേടിയ തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അനശ്വരക്ക് സാധിച്ചു. ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂർവ്വം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പർതാരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മലയാള സിനിമയിൽ അനശ്വര രാജനാണ് നായികയാകുന്നത്. ചിത്രത്തിന്റെ ലോഞ്ചിൽ ഏറെ എത്തിയ നടിയുടെ ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കുകയാണ്.
പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായകൻ. ജെ.എ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോൺ എബ്രഹാം നിർമിക്കുന്ന ചിത്രത്തിന്റെ പേര് മൈക്ക് എന്നാണ്. കൊച്ചിയിൽവച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും നിരവധി അതുല്യ പ്രതിഭകളെ അണിനിരത്തുന്ന ചിത്രമാണ് മൈക്ക്.
View this post on Instagram
അനശ്വര രാജൻ,ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം കൈകാര്യം ചെയ്ത രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിക്കുന്നു.
അർജുൻ റെഡ്ഡി, ഡാർലിങ് 2, ഹുഷാറു തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ രചിച്ച രഥൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. കലാസംവിധാനം – രഞ്ജിത് കൊതേരി, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – സോണിയ സാൻഡിയാവോ. ഡേവിസൺ സി ജെ, ബിനു മുരളി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളേഴ്സ്.