മലയാളസിനിമ മേഖലയിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഡിസ്ട്രിബ്യൂഷന്‍ ബാനര്‍ ആണ് ആശിര്‍വാദ് സിനിമാസ്. മലയാളത്തില്‍ മോഹന്‍ലാലിനെ മാത്രം വച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഈ ബാനര്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ്. ആശിര്‍വാദ് സിനിമാസ് പുറത്തിറക്കുന്ന ഏറ്റവും പുതിയ ചിത്രം മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം ആണ്. കുഞ്ഞാലി മരയ്ക്കാരുടെ ജീവിതകഥ പ്രമേയമാകുന്ന ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളും അണി നിരക്കുന്നുണ്ട്. മഞ്ജുവാര്യര്‍ ,കീര്‍ത്തി സുരേഷ് ,പ്രണവ് മോഹന്‍ലാല്‍, സുനില്‍ഷെട്ടി ,പ്രഭു കല്യാണി , കല്യാണി പ്രിയദര്ശന് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത ബഡ്ജറ്റില്‍ ആണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ലൂസിഫര്‍ രണ്ടാം ഭാഗമാണ് ആശിര്‍വാദ് സിനിമാസ് ഇനി പുറത്തിറക്കാനുള്ള വലിയ പ്രൊജക്റ്റ് . ഇപ്പോഴിതാ മലയാളത്തിലെ പ്രിയ നടന് പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലയാള സിനിമ കണ്ടിട്ടുള്ള മറ്റു സംവിധായകരെ പോലെ അല്ല അദ്ദേഹമെന്നും ഇത്രയും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഒരു സംവിധായകനെ ഇതിനു മുന്‍പ് കണ്ടിട്ടില്ല എന്നും ആരുണി പെരുമ്പാവൂര്‍ തുറന്നു പറയുന്നു.കാണികളെ അമ്പരപ്പിക്കാന്‍ ഉള്ള ഒരു അസാധാരണ സിനിമയാക്കാനുള്ള എല്ലാ വര്‍ക്കുകളും പിന്നണിയില്‍ താരം നിന്നും ചെയ്യാറുണ്ടെന്നും രാവും പകലും ചിത്രത്തിന്റെ കഥയുമായാണ് അദ്ദേഹം ദിവസങ്ങള്‍ തള്ളിനീക്കുന്നത് പോലും എന്നു് സുപ്രിയ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട് എന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പൃഥ്വിരാജ് എന്ന സംവിധായകനെ രജനീകാന്തും ഷാരൂഖ്ഖാനും കൊണ്ടു പോകുന്നതിനു മുമ്പ് അദ്ദേഹത്തെ മലയാളത്തില്‍ ഉപയോഗിക്കണം അതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.