പുതുവത്സര ദിനത്തിൽ ആണ് മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഇതോടെ ചിത്രം കാണാൻ ആകാംഷയോടെ കാത്തിരുന്ന ജനങ്ങൾ നിരാശരായിരിക്കുകയാണ്. കാരണം ചിത്രം തിയേറ്റർ സ്പീരിയൻസ് ആസാദ്യമായിരിക്കും എന്നാണു പ്രേക്ഷകർ കരുതിയത്. ചിത്രം ഓടിടി റിലീസ് ചെയ്യുന്നതിനെതിരെ സിനിമ മേഖലയിൽ ഉള്ള പല പ്രമുഖരും എതിർപ്പുകൾ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചിത്രം ഓ ടി ടി റീലീസ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
താനൊരു സാധാരണ മനുഷ്യൻ ആണെന്നും വലിയ കോർപറേറ്റ് ഒന്നുമല്ലെന്നും ഇത്രയും വലിയ ബാധ്യത താങ്ങാൻ കഴിയാത്തതു കൊണ്ടും മരക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യാനുള്ള ആഗ്രഹം കൊണ്ടുമാണ് ദൃശ്യം 2 ആമസോണിനു നല്കാൻ തീരുമാനിച്ചതെന്നും ആണ് അദ്ദേഹം പറയുന്നത്. ദൃശ്യം 2 ആമസോൺ പ്രൈമിന് വിറ്റത് എത്ര രൂപയ്ക്കാണ് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി, ദൃശ്യത്തിലെ ജോർജ്ജുകുട്ടിയുടെ മനസ്സിലൊരു രഹസ്യമുണ്ട്. അയാൾക്ക് മാത്രം അറിയാവുന്ന രഹസ്യം. അതുപോലെ ഈ രഹസ്യം എന്റെ മനസ്സിൽ കിടക്കട്ടെ എന്നാണ്.
എന്നാൽ ദൃശ്യം 2 വിനന്റെ നിർമ്മാണ ചിലവ് 7 കോടി ആണെന്നും അതിൽ ആമസോൺ നൽകിയ ഓഫർ 25 കോടിയോളമാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അത് കൂടാതെ സാറ്റലൈറ്റ് അവകാശമായി ഏഷ്യാനെറ്റ് പത്തു കോടിയോളവും ദൃശ്യം 2 സിനിമയ്ക്കു നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.