മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ എന്നും മലയാളികൾക്ക് ചങ്കുറപ്പിന്റെയും കരുത്തിന്റെയും പ്രതീകമാണ്. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന ആ ചിത്രം കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും പ്രഭയോടെ തിളങ്ങി നിൽക്കുവാനും ആ കഥാപാത്രം ഒരു വലിയ കാരണമാണ്. ഇപ്പോഴിതാ ആടുതോമ ലുക്കിൽ എത്തിയിരിക്കുന്ന മോഹൻലാലിൻറെ സന്തതസഹചാരി ആന്റണി പെരുമ്പാവൂരിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. മകളായ അനീഷ ആന്റണിയുടെ വിവാഹത്തോട് അനുബന്ധിച്ചാണ് ആന്റണി പെരുമ്പാവൂർ ആടുതോമയായത്. ഭാര്യ ശാന്തിയും സ്റ്റൈലിഷ് ലുക്കിൽ എത്തിയിട്ടുണ്ട്.
വിവാഹത്തിന്റെ തലേ ദിവസം ആന്റണി പെരുമ്പാവൂരും കുടുംബവും ആടുതോമ സ്റ്റൈലിൽ ലോറിയിൽ എത്തിയപ്പോൾ വരനായ എമിലിന്റെ കുടുംബം മാരി തീമിൽ ഓട്ടോയിലാണ് വന്നത്. ജാക്സൺ ജെയിംസാണ് ചിത്രങ്ങൾ പകർത്തിയത്.