തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നും ഒഴിവ് കിട്ടിയതോടെ ഉലകനായകൻ കമൽ ഹാസൻ നായകനാകുന്ന പുതിയ ചിത്രമായ വിക്രം ഷൂട്ട് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കൈതി, മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം 1986ഇൽ പുറത്തിറങ്ങിയ വിക്രം എന്ന കമൽഹസൻ ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ സ്പിൻ-ഓഫ് ആണെന്നാണ് റിപ്പോർട്ട്. രാജ് കമൽ ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രത്തിന്റെ നിർമാണം.
മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ പകർന്നിരുന്നു. ഇപ്പോഴിതാ അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ആന്റണി വർഗീസും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിൽ ആന്റണി വർഗീസിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവസാനനിമിഷം ഒഴിവാക്കി ആ റോൾ അർജുൻ ദാസിന് നൽകുകയായിരുന്നു.
വിക്രത്തിൽ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കാസ്റ്റിനെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…