മലയാളികളുടെ പ്രിയ നടന് ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ജീവിതപങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമാണ്. സ്കൂള്‍കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ. ഓഗസ്റ്റ് എട്ടിന് അങ്കമാലിയില്‍ വച്ചാണ് വിവാഹം. സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷന് ഉണ്ടാകും. അനീഷയുടെ വീട്ടില്‍ നിന്നുള്ള ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. ആരാധകര്‍ക്കിടയില്‍ പെപ്പെ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന നടന്റേതായി ഒരുപിടി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ആന്റണി വര്‍ഗീസും സംവിധായകന് ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന അജഗജാന്തരം റിലീസിനൊരുങ്ങുകയാണ്. ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.