നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് സിനിമാ അഭിനയ രംഗത്തേക്ക് എസ്തർ അനിൽ കടന്നു വന്നത്.എസ്തറിന്റെ അമ്മ നടത്തിയിരുന്ന കുക്കറി ഷോയ്ക്കിടയിൽ എടുത്ത ചില ചിത്രങ്ങൾ സംവിധായകൻ അജി ജോണ്‍ കാണാനിടയായതാണ് എസ്തറിനെ സിനിമയിൽ എത്തിച്ചത്.ദൃശ്യത്തിലെ പ്രകടനം വളരെ ശ്രദ്ദേയമായി. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു.
ഇപ്പോളിതാ എസ്തർ അനിൽ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ . കൂട്ടുകാർക്കൊപ്പമുള്ള പാർട്ടിക്കായി ബംഗളൂരുവിൽ എത്തിയപ്പോൾ പകര്‍ത്തിയ ചിത്രങ്ങളാണിത്. പാർട്ടികൾ വെറുക്കുന്നു, വീട്ടിൽ പോകട്ടെ എന്ന് കുറിച്ചുകൊണ്ടായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്.രസകരമായ കമന്‍റുകളും ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിക്കുന്നു. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തിൽ ഒരാളുടെ കമന്‍റ്. ദൃശ്യം സിനിമയിൽ അനുമോൾ എന്ന കഥാപാത്രത്തെയാണ് എസ്തർ അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യ ഭാഗത്തിലേതുപോലെ രണ്ടാം ഭാഗത്തും മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഇപ്പോൾ മുംബൈയിൽ ബിരുദ പഠനം നടത്തുകയുമാണ് എസ്തർ. അടുത്തിടെ ഓള് എന്ന ഷാജി എൻ.കരുൺ ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നു. ജാക്ക് ആൻഡ് ജിൽ എന്ന സിനിമയാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. വെങ്കിടേഷിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം തെലുങ്ക് പതിപ്പിന്റെ രണ്ടാം ഭാഗത്തിലും എസ്തർ അഭിനയിക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…