ജയറാമിന്റെ മകളായി ‘സ്വപ്നസഞ്ചാരി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനു ഇമ്മാനുവലിനെ മറക്കാനിടയില്ല. താരം പിന്നീട് ‘ആക്ഷന്‍ ഹീറോ ബിജു’വിലൂടെ നിവിന്‍ പോളിയുടെ നായികയായി എത്തി. അതിനു ശേഷം തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയിരിക്കുകയാണ് അനു. വിശാല്‍ ചിത്രം ‘തുപ്പരിവാളനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും തമിഴിനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് തെലുങ്ക് ചിത്രങ്ങളിലാണ്. നാനി നായകനായ ‘മജ്നു’ ആയിരുന്നു അനുവിന്റെ ആദ്യ തെലുങ്ക് ചിത്രം.
സൂപ്പര്‍താരങ്ങളായ പവന് കല്യാണിനൊപ്പം ‘അജ്ഞാതവാസി’, അല്ലു അര്‍ജ്ജുനൊപ്പം ‘നാ പേരു സൂര്യ നാ ഇല്ലൂ ഇന്ത്യ’, നാഗ ചൈതന്യക്കൊപ്പം ‘ഷൈലജ റെഡ്ഡി അല്ലുഡു’ തുടങ്ങിയ ചിത്രങ്ങളിലും നായികയായി അഭിനയിക്കാന്‍ അനുവിന് സാധിച്ചു. അനു ഒടുനില്‍ അഭിനയിച്ചത് ‘നമ്മ വീട്ടു പിള്ളൈ’ എന്ന തമിഴ് ചിത്രത്തില്‍ ശിവകാര്ത്തികേയനൊപ്പമാണ്്.
മലയാള സിനിമാ നിര്‍മ്മാതാവായിരുന്ന തങ്കച്ചന് ഇമ്മാനുവലിന്റെ മകള്‍ കൂടിയായ അനു അമേരിക്കയിലെ ചിക്കാഗോയിലാണ് ജനിച്ചത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. അതീവ ഗ്ലാമറസായാണ് അനു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
View this post on Instagram
View this post on Instagram