ജയറാം ചിത്രമായ സ്വപ്നസഞ്ചാരിയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനു ഇമ്മാനുവേൽ. അനുവിന്റെ അച്ഛൻ തങ്കച്ചൻ ഇമ്മാനുവേൽ നിർമ്മിച്ച കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റേയും സംവൃതയുടേയും മകളായി ചലചിത്രത്തിൽ അരങ്ങേറ്റം കുറിച്ച അനു അതിൽ അഭിനയിക്കുമ്പോൾ ഒൻപതാം തരം വിദ്യാർഥിനി ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിൽ പോയി. അമേരിക്കയിൽ നിന്നും തിരിച്ചു വന്ന ശേഷം 2016 ഇൽ റിലീസായ ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അനു തിരിച്ചു വന്നു. മജ്നുവിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ച അനു തുപ്പരിവാലനിലൂടെ തമിഴിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.
ഗ്ലാമർ വേഷങ്ങളിലേക്ക് ചുവട് മാറ്റിയ അനുവിന് ഇപ്പോൾ സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണുള്ളത്. താരം പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കുകയാണ്.