സന്തോഷവും സങ്കടവും തനിക്കുള്ളതെല്ലാം തന്റെ ഇണക്ക് പങ്ക് വെക്കുന്നതിലാണ് ഓരോ പ്രണയത്തിന്റെയും വിജയം നിറഞ്ഞു നിൽക്കുന്നത്. പരസ്പരം പൂർണമായി നൽകുന്ന ആ പ്രണയത്തിൽ ബാഹ്യശക്തികൾക്ക് ഒന്നും തന്നെ ചെയ്യുവാൻ സാധിക്കില്ല. ആ പ്രണയം ഓരോ ദിനം ചെല്ലുന്തോറും കൂടുതൽ ഉറച്ചതാകുന്നു.. മധുരതരമാകുന്നു..! അത്തരം പ്രണയ നിമിഷങ്ങൾ ഓർമകളിൽ സൂക്ഷിക്കുവാൻ കൊതിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും.
ഉള്ളം സന്തോഷകരമായിരിക്കുകയും സമാധാനത്തോടെ കൂടെയായിരിക്കുകയും ചെയ്യുന്ന വേളയാണ് ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്. ആ നേരത്താണ് യഥാർത്ഥ പങ്കാളിയെ നമ്മൾ കണ്ടെത്തുന്നത്. ഒരു പസിൽ പോലെ അപൂർണമായ ഒരാളെ ആ പങ്കാളി പൂർണമാക്കുന്നു. പങ്കാളിയെ ഉയർത്തുന്നു.. കൂടെ നിൽക്കുന്നു. അങ്ങനെയുള്ള പ്രണയനിമിഷങ്ങൾ നിറഞ്ഞൊരു പോസ്റ്റ് വെഡിങ്ങ് ഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അനു – ഗൗതം ദമ്പതികളുടെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രശസ്ത വെഡിങ്ങ് ഫോട്ടോഗ്രാഫി ടീമായ വുഡ്പെക്കർ ഫോട്ടോഗ്രാഫിയാണ്.