വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനു സിതാര. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളിൽ നായികയായി.
മണിയറയിലെ അശോകനിലാണ് പ്രേക്ഷകർ അവസാനമായി അനു സിത്താരയെ സ്ക്രീനിൽ കണ്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടിയുടെ പുതിയ ഫോട്ടോഷൂട്ടാണ്. അതീവ സുന്ദരിയായി എത്തിയിരിക്കുന്ന നടിയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഗോകുലം ഗോപാലൻ നിർമിക്കുന്ന വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട്, അജയ് വാസുദേവിന്റെ നാലാം തൂൺ എന്നീ ചിത്രങ്ങളുടെ പൂജ ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയപ്പോൾ പകർത്തിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.