വളരെയധികം ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് അനു സിതാര. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരം കൂടിയാണ് അനു. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളിൽ നായികയായി. മണിയറയിലെ അശോകനിലാണ് പ്രേക്ഷകർ അവസാനമായി അനു സിത്താരയെ സ്ക്രീനിൽ കണ്ടത്. വനം എന്ന തമിഴ് ചിത്രവും താരത്തിന്റേതായി പുറത്തിറങ്ങിയിരുന്നു.
സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. കൽപ്പറ്റയിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും. 2015-ൽ ഒരു ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദിനെ വിവാഹം ചെയ്തു. കൽപ്പറ്റയിൽ അമ്മ രേണുകയോടൊത്ത് ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. സഹോദരി അനു സൊനാര.
അനുരാധ ക്രൈം നമ്പർ 59/2019, മോമോ ഇൻ ദുബായ്, വാതിൽ, ദുനിയാവിന്റെ ഒരറ്റത്ത്, സന്തോഷം, 12ത് മാൻ തുടങ്ങിയവയാണ് അനു സിത്താരയുടെ പുതിയ ചിത്രങ്ങൾ. താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഫോട്ടോസും വീഡിയോകളുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ഇപ്പോഴിതാ സാരിയുടുത്ത് എത്തിയ അനുവിന്റെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കോഴിക്കോട് ഗോകുലം ഗല്ലെറിയ മാളിൽ നടന്ന വനിതാ ദിന ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയ നടിയുടെ ചിത്രങ്ങളാണ് ആരാധകമനം കവർന്നിരിക്കുന്നത്. ബിജേഷ് നായരാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram
View this post on Instagram