സണ്ണി വെയ്നെ നായകനാക്കി പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ചിത്രം അനുഗ്രഹീതന്‍ ആന്റണിക്ക് തിയറ്ററുകളില്‍ മികച്ച പ്രതികരണം. ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാനും ആശംസകള്‍ നേര്‍ന്നു. 96, മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗൗരി കിഷന് ആണ് നായിക.
അധ്യാപകനായ വര്‍ഗ്ഗീസ് മാഷിന്റെ ഏക മകനാണ് ആന്റണി. ചെറുപ്പത്തിലെ ആന്റണിയുടെ അമ്മ മരിച്ചിരുന്നു. വര്‍ഗ്ഗീസ് മാഷിന്റെ പ്രതീക്ഷയ്ക്ക് ഒത്തല്ല ആന്റണി വളര്‍ന്നത്. ആന്റണിയുടെ സ്വഭാവം പിതാവായ വര്‍ഗ്ഗീസ് മാഷിന് പലപ്പോഴും തലവേദനയാകുന്നു. ക്രമേണ ഇവര്‍ മനസികമായി അകലുന്നു. ഇതിനിടയില്‍ സഞ്ജന എന്ന പെണ്‍കുട്ടിയെ ആന്റണി കണ്ടുമുട്ടുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
സണ്ണി വെയ്നെ നായകനാക്കി പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ചിത്രം അനുഗ്രഹീതന്‍ ആന്റണി ഏപ്രില്‍ ഒന്നിന് തിയറ്ററുകളില്‍ എത്തും. 96, മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ഗൗരി കിഷന് ആണ് നായിക.
അധ്യാപകനായ വര്‍ഗ്ഗീസ് മാഷിന്റെ ഏക മകനാണ് ആന്റണി. ചെറുപ്പത്തിലെ ആന്റണിയുടെ അമ്മ മരിച്ചിരുന്നു. വര്‍ഗ്ഗീസ് മാഷിന്റെ പ്രതീക്ഷയ്ക്ക് ഒത്തല്ല ആന്റണി വളര്‍ന്നത്. ആന്റണിയുടെ സ്വഭാവം പിതാവായ വര്‍ഗ്ഗീസ് മാഷിന് പലപ്പോഴും തലവേദനയാകുന്നു. ക്രമേണ ഇവര്‍ മനസികമായി അകലുന്നു. ഇതിനിടയില്‍ സഞ്ജന എന്ന പെണ്‍കുട്ടിയെ ആന്റണി കണ്ടുമുട്ടുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
സിദ്ദിഖ്, ഇന്ദ്രന്‍സ് ,മുത്തുമണി , സുരാജ് വെഞ്ഞാറമൂട് , ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് , ബൈജു സന്തോഷ് , മണികണ്ഠന് ആര്. അചാരി , ജാഫര്‍ ഇടുക്കി , മാലാ പാര്‍വതി തുടങ്ങിയവര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നു. ലക്ഷ്യാ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഷിജിത്ത് എം. സിനിമ നിര്‍മിക്കുന്നു. കഥ ജിഷ്ണു എസ്. രമേശ് , അശ്വിന് പ്രകാശ് എന്നിവരും തിരക്കഥ, സംഭാഷണം നവിന് ടി. മണിലാലും നിര്‍വഹിക്കുന്നു. ഗാനരചന മനു രഞ്ജിത്ത്. സംഗീതം അരുണ്‍ മുരളീധരന്. ഛായാഗ്രഹണം സെല്‍വകുമാര്‍. എഡിറ്റിങ് അപ്പു ഭട്ടതിരി. കലാ സംവിധാനം അരുണ്‍ വെഞ്ഞാറംമൂടും നിര്‍വഹിക്കുന്നു. ബാദുഷ എന്‍.എം. പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. പി.അര്. ഒ : മഞ്ജു ഗോപിനാഥ്.
Hearing awesome things about Anugraheethan Antony. Kudos Sunnycha and the entire team of the movie 👏👏 ❤❤ Sunny Wayne
#AnugraheethanAntony #keeprockingSunnycha
Posted by Dulquer Salmaan on Thursday, 1 April 2021