Categories: Movie

തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി ‘അനുഗ്രഹീതന്‍ ആന്റണി’

സണ്ണി വെയ്നെ നായകനാക്കി പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ചിത്രം അനുഗ്രഹീതന്‍ ആന്റണിക്ക് തിയറ്ററുകളില്‍ മികച്ച പ്രതികരണം. മികച്ച കളക്ഷനും അഭിപ്രായവുമായി ചിത്രം മുന്നേറുകയാണ്. 96, മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗൗരി കിഷന്‍ ആണ് നായിക.

അധ്യാപകനായ വര്‍ഗ്ഗീസ് മാഷിന്റെ ഏക മകനാണ് ആന്റണി. ചെറുപ്പത്തിലെ ആന്റണിയുടെ അമ്മ മരിച്ചിരുന്നു. വര്‍ഗ്ഗീസ് മാഷിന്റെ പ്രതീക്ഷയ്ക്ക് ഒത്തല്ല ആന്റണി വളര്‍ന്നത്. ആന്റണിയുടെ സ്വഭാവം പിതാവായ വര്‍ഗ്ഗീസ് മാഷിന് പലപ്പോഴും തലവേദനയാകുന്നു. ക്രമേണ ഇവര്‍ മനസികമായി അകലുന്നു. ഇതിനിടയില്‍ സഞ്ജന എന്ന പെണ്‍കുട്ടിയെ ആന്റണി കണ്ടുമുട്ടുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.

സിദ്ദിഖ്, ഇന്ദ്രന്‍സ് ,മുത്തുമണി , സുരാജ് വെഞ്ഞാറമൂട് , ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് , ബൈജു സന്തോഷ് , മണികണ്ഠന്‍ ആര്‍. അചാരി , ജാഫര്‍ ഇടുക്കി , മാലാ പാര്‍വതി തുടങ്ങിയവര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നു. ലക്ഷ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷിജിത്ത് എം. സിനിമ നിര്‍മിക്കുന്നു. കഥ ജിഷ്ണു എസ്. രമേശ് , അശ്വിന്‍ പ്രകാശ് എന്നിവരും തിരക്കഥ, സംഭാഷണം നവിന്‍ ടി. മണിലാലും നിര്‍വഹിക്കുന്നു. ഗാനരചന മനു രഞ്ജിത്ത്. സംഗീതം അരുണ്‍ മുരളീധരന്‍. ഛായാഗ്രഹണം സെല്‍വകുമാര്‍. എഡിറ്റിങ് അപ്പു ഭട്ടതിരി. കലാ സംവിധാനം അരുണ്‍ വെഞ്ഞാറംമൂടും നിര്‍വഹിക്കുന്നു. ബാദുഷ എന്‍.എം. പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. പി.അര്‍. ഒ : മഞ്ജു ഗോപിനാഥ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago