സണ്ണി വെയ്ൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുഗ്രഹീതൻ ആന്റണി.സണ്ണി വെയ്ൻ നായകനാകുന്ന ചിത്രത്തില്‍ 96 ലൂടെ പ്രിയങ്കരിയായ ഗൗരി കിഷനാണ് നായിക
അടുത്ത കാലത്ത് തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു 96. ഇന്ന് സണ്ണി വെയ്നിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസർ പുറത്ത് വിട്ടത്.
റേറ്റ് കോൺ സിനിമാസിന്റെ ബാനറിൽ തുഷാർ എസ് നിർമ്മിക്കുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി . ഇമോഷനും ഫാന്റസിയും എല്ലാം ചേരുന്ന ഒരു മനോഹര ചിത്രമാകും അനുഗ്രഹീതൻ ആന്റണി. മിഥുന്‍ മാനുവല്‍ തോമസിന്റെ അസിസ്റ്റന്റായിരുന്ന പ്രിന്‍സ് ജോയി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.തൊടുപുഴ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.നവീന്‍ ടി മണിലാലാണ് ചിത്രത്തിന് കഥയൊരുക്കിയത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷിജിത്ത് എസ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് നിര്‍വഹിക്കുന്നു
ആന്റണി എന്ന ടെറ്റില്‍ കഥാപാത്രമായിട്ടാണ് സണ്ണി എത്തുന്നത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. ഇതിനായി മൂന്നു മാസത്തോളം നായയ്ക്ക് ട്രെയിനിങ്ങ് കൊടുത്തിരുന്നു.സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്,ജാഫർ ഇടുക്കി,ഇന്ദ്രൻസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…