സണ്ണി വെയിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ ട്രയിലര്‍ എത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ട്രയിലര്‍ പുറത്തിറക്കിയത്. 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷന് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആന്റണി എന്ന കഥാപാത്രമായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.
തൊടുപുഴ,പെരുമ്പാവൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജിഷ്ണു എസ് നായര്‍,അശ്വിന് പ്രകാശ്, എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണലിലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ മുരളീധരന് സംഗീതവും അര്ജ്ജുന് ബെന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സെല്‍വകുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.