ഹൊറർ അഡൽറ്റ് ജോണറിൽ പെട്ട നിരവധി ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ദ്വയാർത്ഥ പ്രയോഗങ്ങളുമായി ഇങ്ങനെയുള്ള നിരവധി ചിത്രങ്ങൾ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്യാറുണ്ട്. ആ കൂട്ടത്തിലേക്ക് ഇതാ പുതിയൊരു ചിത്രം കൂടി എത്തുന്നു.
ലവ് ആക്ഷൻ ഡ്രാമ, പൂഴിക്കടകൻ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ധന്യ ബാലകൃഷ്ണൻ, കോമലീ പ്രസാദ്, സിദ്ദി ഇദ്നാനി, ത്രിദാ ചൗദരി എന്നീ നാല് നായികമാരെ പ്രധാന കഥാപാത്രങ്ങളാക്കി ബാലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുകുന്നധി ഒക്കതി അയ്നഥി ഒക്കതി. സിനിമയുടെ തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ട്രെയിലറുകൾ റിലീസ് ചെയ്തു. മലയാളത്തിൽ 4 ജി എന്നാണ് സിനിമയുടെ പേര്.