മൂന്ന് കഥകളെ ആസ്പദമാക്കി രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജി ചിത്രം ആണും പെണ്ണും പോസ്റ്റര്‍ പുറത്തുവിട്ടു. വേണു, ആഷിക് അബു, ജെ കെ എന്നിവരാണ് സംവിധാനം. ഉണ്ണി ആര് രചിച്ച ചെറുക്കനും പെണ്ണും ആഷിക് അബു സംവിധാനം ചെയ്യുന്നു. റോഷന് മാത്യു, ദര്‍ശന, കവിയൂര്‍ പൊന്നമ്മ, ബെന്നി പി നായരമ്പലം എന്നിവരാണ് താരങ്ങള്‍.
വേണുവിന്റെ സിനിമ ഉറൂബിന്റെ രാച്ചിയമ്മ ആധാരമാക്കിയാണ്. പാര്‍വതിയും ആസിഫലിയുമാണ് അഭിനേതാക്കള്‍. രചനയും ഛായാഗ്രഹണവും വേണു തന്നെയാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ രചനയിലാണ് ജെകെയുടെ ചിത്രം. ജോജു ജോര്‍ജ്ജും സംയുക്താ മേനോനുമാണ് അഭിനേതാക്കള്‍. സുരേഷ് രാജനാണ് ക്യാമറ.
ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന് എന്നിവരാണ് ഛായാഗ്രാഹകര്‍. സൈജു ശ്രീധരന്, ബിനാ പോള്‍, ഭവന് ശ്രീകുമാര്‍ എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം. ഗോകുല്‍ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. സി.കെ പദ്മകുമാര്‍ എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മ്മാണം.ചിത്രം തിയറ്റര്‍ റിലീസാണോ ഒടിടി പ്രിമിയറാണോ എന്ന് വ്യക്തമല്ല.