Categories: MovieTrailers

‘ആണും പെണ്ണും’ ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തിറക്കും

ആഷിക് അബു, വേണു, ജയ് കെ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രയിലര്‍ മോഹന്‍ലാല്‍ നാളെ പുറത്തിറക്കും. തന്റെ ഫേസ്ബുക്ക്-ഇന്‍സ്റ്റഗ്രാം പേജുകളിലൂടെയാണ് താരം ട്രയിലര്‍ പുറത്തിറക്കുക. മൂന്ന് കഥകളെ ആസ്പദമാക്കിയുള്ള മൂന്ന് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്നതാണ് ആണും പെണ്ണും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിലെത്തുന്ന ആന്തോളജി ചിത്രമാണ് ഇത്. മാര്‍ച്ച് 26ന് ആണ് റിലീസ്.

ഉണ്ണി ആറിന്റെ രചനയിലാണ് ആഷിക് അബു ചിത്രം ഒരുക്കുന്നത്. ചെറുക്കനും പെണ്ണും എന്നാണ് ചിത്രത്തിന്റെ പേര്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് ഈ ഭാഗത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. എഡിറ്റിംഗ് സൈജു ശ്രീധരന്‍.

ഉറൂബിന്റെ ‘രാച്ചിയമ്മ’യെ ആധാരമാക്കിയാണ് വേണു സംവിധാനം ചെയ്യുന്ന ഭാഗം. തിരക്കഥയൊരുക്കിയിരിക്കുന്നതും ഛായാഗ്രഹണവും വേണു തന്നെ. എഡിറ്റിംഗ് ബീന പോള്‍. പാര്‍വ്വതിയും ആസിഫ് അലിയുമാണ് അഭിനേതാക്കള്‍. ‘എസ്ര’ സംവിധായകന്‍ ജയ് കെ ആണ് ആന്തോളജിയിലെ മൂന്നാമത്തെ ഭാഗം ഒരുക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് ഇതിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജോജു ജോര്‍ജും സംയുക്ത മേനോനും ഇന്ദ്രജിത്തുമാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് ഭവന്‍ ശ്രീകുമാര്‍. പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറില്‍ സി കെ പദ്മകുമാറും എം ദിലീപ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പിആര്‍ഒ ആതിര ദില്‍ജിത്ത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago