മലയാള സിനിമ ലോകത്തെ യുവതാരനിരയിലെ ഏറ്റവും ശ്രദ്ധേയയായ താരമാണ് അനുമോൾ. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചുകഴിഞ്ഞു. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ, എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നത് ആയിരുന്നു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം “ആക്ടിങ് ജീനിയസ്” എന്നാണ് അനുമോൾ മലയാള സിനിമയിൽ അറിയപ്പെടുന്നത് തന്നെ.
ബുള്ളറ്റും, 4 X 4 ജീപ്പും, കാറും മുതൽ ബസ്സ് വരെ ഓടിക്കുന്ന നല്ലൊരു ഡ്രൈവറായ അനുമോളുടെ ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് ആണ്. പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം എന്ന സ്ഥലത്താണ് അനുമോൾ ജനിച്ചത്. പെരിന്തൽമണ്ണയിലുള്ള പ്രസന്റേഷൻ കോൺവെന്റ് സ്കൂളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കമ്പ്യൂട്ടർ സയൻസിൽ B.Tech എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി.
സാധാരണ മലയാളത്തിലൂടെ ശ്രദ്ധനേടുന്ന നടിമാർ അന്യഭാഷകളിലേക്ക് വേഗത്തിൽ ചേക്കേറുകയാണ് പതിവ്. അത്തരത്തിൽ കളം മാറ്റി ചവിട്ടി സൂപ്പർ താരങ്ങളായി മാറിയ നിരവധി വ്യക്തികളാണ് മലയാളം ഇൻഡസ്ട്രിയിൽ ഉള്ളത്. എന്നാൽ അനുമോൾക്ക് തമിഴ് സിനിമാ ലോകത്ത് നിന്നും ലഭിച്ചത് ദുസ്സഹമായ പ്രതികരണമാണ്. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെ തമിഴ് രംഗത്ത് അരങ്ങേറ്റം കുറിച്ച അനുമോൾ പിന്നീട് തമിഴിൽ അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
അനുമോൾ തമിഴിൽ അവസാനമായി അഭിനയിച്ചത് ഷട്ടർ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേയ്ക്കിൽ ആണ്. ചിത്രത്തിൽ ഒരു വ്യഭിചാരിയുടെ വേഷത്തെ അവതരിപ്പിച്ച അനുമോളെ പിന്നീട് തേടിയെത്തിയ വേഷങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു. ഒരു അഭിമുഖത്തിനിടെ താരം തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. പിന്നീട് തമിഴിൽ നിന്നും തനിക്ക് വന്ന വേഷങ്ങളെല്ലാം വ്യഭിചാരിയുടെ ആയിരുന്നുവെന്നും അതെല്ലാം തുടർച്ചയായി നിഷേധിച്ചപ്പോൾ പിന്നീട് വേഷങ്ങളൊന്നും ലഭിക്കാതിരിക്കുകയും ചെയ്തു എന്നും താരം പറയുന്നു. അത്തരം വേഷങ്ങൾ ചെയ്ത് ഉയരാമായിരുന്നുവെങ്കിലും താരം തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.
ഇപ്പോഴിതാ അനുമോൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഒരു ഫോട്ടോഷൂട്ടിലെ തന്റെ ചാട്ടത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. കടൽ തീരത്ത് എടുത്തുചാടുന്ന തന്റെ ഫോട്ടോസാണ് നടി പങ്ക് വെച്ചത്. എന്നാൽ ഫോട്ടോസിന് വിശ്വാസ്യത വരാത്ത വിധമാണ് ചോദ്യങ്ങൾ ഉയർന്നത്. അതിന് മറുപടിയായിട്ടാണ് അനുമോൾ അതിന്റെ വീഡിയോ തന്നെ പങ്ക് വെച്ചിരിക്കുന്നത്. ‘കഴിഞ്ഞ കുറച്ചു ഫോട്ടോസിന്റെ സത്യാവസ്ഥ ചോദിച്ചവർക്ക്, സത്യമായും ഞാൻ ചാടിയതാണ്. മുന്നേ ഡാൻസ് ക്ലാസ്സിൽ (Dazlers Kadavnthra) workout ഇങ്ങനെ ചെയ്യിക്കാറുണ്ട്. ഇപ്പൊ health wise കുറച്ചു comfortable ആയിയെന്ന് തോന്നിയപ്പോ ഒന്നു ചെയ്ത് നോക്കിയതാ.. കുറച്ചുപേർ പറഞ്ഞ പോലെ ട്രീട്മെന്റ് ഏൽക്കാൻ തുടങ്ങി.’ എന്നാണ് നടി കുറിച്ചത്. ഇപ്പോൾ ആയുർവേദ ചികിത്സക്ക് വിധേയയായിരിക്കുന്ന അനുമോൾ തന്നെ ചികിത്സിക്കുന്ന ഡോക്ടർ നിഷാന്തിന് നന്ദിയും പറഞ്ഞിട്ടുണ്ട്.
View this post on Instagram